ChuttuvattomThodupuzha

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം നടത്തി

തൊടുപുഴ: കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് വിതരണവും നടത്തി.  തൊടുപുഴ ലയണ്‍സ് ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗം കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബേബി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ സോണ്‍ വൈസ് പ്രസിഡന്റ് അബ്രഹാം കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സംരഭ മേഖലയില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കുകയും അംഗങ്ങളുടെ ഉത്പ്പന്നങ്ങള്‍ യോഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ച് അംഗങ്ങള്‍ക്കായി വിവിധ വിഷയങ്ങളില്‍ എ.ജി.എം നിതീഷ്.ബി, ഡി.ഐ.സി.ഡി.ജി.എം ഇന്‍ ചാര്‍ജജ് സഹില്‍ മുഹമ്മദ്, ഉടുമ്പന്‍ചോല അസിസ്റ്റന്റ് ജില്ലാ ഓഫീസര്‍ വിശാഖ് പി.എസ്, ഇ.ഡി.ഇ അരുണ്‍ കുമാര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. ജോയിന്റ് സെക്രട്ടറി ബി.ജയകൃഷ്ണന്‍, റെജി വര്‍ഗീസ്, സുനില്‍ കുമാര്‍, ടി.സി.രാജു തരണിയില്‍, ജോബി ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!