Thodupuzha

പാചക വാതക വിലവര്‍ധനവില്‍  പ്രതിഷേധിച്ച് കെ.എച്ച്.ആര്‍.എ

തൊടുപുഴ: വാണിജ്യ ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വന്‍വിലവര്‍ധനവില്‍പ്രതിഷേധിച്ച് കേരളഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ തൊടുപുഴ ഇന്‍കംടാക്‌സ് ഓഫീസിനു മുമ്പില്‍ ധര്‍ണയും പ്രതിഷേധ പ്രകടനവും നടത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.എന്‍.ബാബു ഉദ്ഘാടനംചെയ്തു. കോവിഡ് മൂലം പ്രതിസന്ധിയിലായ ഭക്ഷണ ഉല്പാദനവിതരണമേഖലക്ക് സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് കൈത്താങ്ങ് ഉണ്ടായില്ലെങ്കില്‍ ഉല്‍പന്നങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ ഭാരവാഹികളായ പി.കെ.മോഹനന്‍, ജയന്‍ ജോസഫ്, പ്രവീണ്‍ വി., വില്‍ബര്‍ട്ട് ജേക്കബ്ബ്, പ്രതീഷ് കുര്യാസ്, കണ്ണന്‍ പി.ആര്‍., പ്രതീപ് കെ. ബി, നൗഷാദ് ടി.കെ., സജി പി.ആര്‍., ബേബി ജോസഫ്, എം.ആര്‍.ഗോപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!