ChuttuvattomThodupuzha

കൊച്ചി മെട്രോ തൊടുപുഴയ്ക്ക് നീട്ടണം : തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍

തൊടുപുഴ : കൊച്ചി മെട്രോ തൊടുപുഴയ്ക്ക് നീട്ടണമെന്ന് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍. പുതിയതായി സ്ഥാനം ഏറ്റെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. കൊച്ചിയുടെ ഉപഗ്രഹനഗരമായ തൊടുപുഴയ്ക്ക് ധാരാളം വികസനം വന്നിട്ടുണ്ടെങ്കിലും ഇനിയും ധാരാളം മുന്നോട്ടു പോകാനുണ്ട്. അതില്‍ പ്രധാനമായാത് യാത്രാബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കുന്നതിന് കൊച്ചി മെട്രോ തൊടുപുഴയ്ക്ക് നീട്ടി കാക്കനാട് ഇന്‍ഫോപാര്‍ക്ക് വഴി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് കണക്ട് ചെയ്താല്‍ അത് ഇടുക്കി ജില്ലയ്ക്ക് മാത്രമല്ല കേരളത്തിന് തന്നെ വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കും.

കൂടാതെ മോര്‍ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കണം, കാഞ്ഞിരമറ്റം പാലം പൂര്‍ത്തീകരിച്ച് അതിനോട് അനുബന്ധിച്ചുള്ള റോഡിന്റെ നിര്‍മ്മാണവും എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണം, മങ്ങാട്ടുകവലയിലും ടൗണിന്റെ വിവിധ മേഖലകളിലുമുള്ള വെള്ളക്കെട്ട് പരിഹരിക്കണം, ചെറിയ മഴ പെയ്താല്‍ പോലും മങ്ങാട്ടുകവല ഉള്‍പ്പെടെയുള്ള നഗരത്തിന്റെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും ധാരാളം കച്ചവടക്കാര്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത് അടിയന്തരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചെറുകിട വ്യാപാരമേഖലയെ തകര്‍ക്കുന്ന വന്‍കിട കുത്തകകളുടെ കടന്നു കയറ്റം അവസാനിപ്പിക്കണം, ജി.എസ്.ടിയിലെ അപാകത പരിഹരിക്കണം, വ്യാപാരമാന്ദ്യം മൂലം ആത്മഹത്യയുടെ വക്കില്‍ എത്തി നില്‍ക്കുന്ന വ്യാപാരികളുടെ കടം എഴുതിതള്ളണം, ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് ഇടുക്കി ജില്ലയ്ക്കുള്ളത്, പ്രത്യേകിച്ച് തൊടുപുഴയ്ക്ക്. മലങ്കരയില്‍ ദുബായിയിലുള്ള പോലെ വന്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും ടി.സി രാജു ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സജി പോള്‍ ,ജില്ലാ ട്രഷറര്‍ ആര്‍. രമേശ്,ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ചാക്കോ, ജനറല്‍ സെക്രട്ടറി സി.കെ നവാസ് സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!