ChuttuvattomThodupuzha

കോലാനി സൗത്ത് റഡിസന്റ്സ് അസോസിയേഷന്‍ കുടുംബസംഗമവും പ്രഭാഷണവും നടത്തി

തൊടുപുഴ: കോലാനി സൗത്ത് റഡിസന്റ്സ് അസോസിയേഷന്‍ കുടുംബസംഗമവും പ്രഭാഷണവും നടത്തി. കോലാനിയില്‍ ചേര്‍ന്ന സംഗമം നഗരസഭാ കൗണ്‍സിലര്‍ സനു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.എന്‍. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ‘ആധുനികകാലത്തെ സാമൂഹ്യ ഉത്തരവാദിത്വം’ എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ആര്‍. സാംബന്‍ പ്രഭാഷണം നടത്തി. പി.എസ്. സുധീഷ്, എം.പി. ജോയി, എം.ഡി. സന്തോഷ്, ശ്രീജ ജയേഷ്, കെ.ആര്‍. രഞ്ചേഷ്, എന്‍. ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതുവത്സരത്തോടനുബന്ധിച്ച് മധുരവിതരണവും നടത്തി.

Related Articles

Back to top button
error: Content is protected !!