ChuttuvattomThodupuzha

കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് തൊടുപുഴയില്‍ തുടക്കമായി

തൊടുപുഴ : കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് തൊടുപുഴയില്‍ തുടക്കമായി. സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള 3 ജാഥകള്‍ വൈകിട്ട് 4 ന് തൊടുപുഴയില്‍ എത്തിച്ചേര്‍ന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള ഛായാചിത്ര ജാഥയും , പി. ടി. തോമസിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള കൊടിമര ജാഥയും, വൈക്കം സത്യാഗ്രഹം സ്മാരകത്തില്‍ നിന്നുള്ള പതാകജാഥയും തൊടുപുഴയില്‍ എത്തിച്ചേര്‍ന്നു. മൂന്ന് ജാഥകളും സന്ധിച്ച വിളംബര ജാഥ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍മാരെ തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ സ്വാഗതസംഘം ചെയര്‍മാനും ഡിസിസി പ്രസിഡന്റുമായ സി.പി മാത്യു ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന വിളംബരജാഥ കെപിസിസി ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ജാഥക്ക് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ,ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍, ട്രെഷര്‍ വട്ടപ്പാറ അനില്‍, ജാഥാ ക്യാപ്റ്റന്‍മാരായ വി.എം ഫിലിപ്പച്ചന്‍, പി.വി ഷാജിമോന്‍, വി .ഡി എബ്രഹാം,ബിജോയ് മാത്യു, ഡെയ്‌സണ്‍ മാത്യു,പി.എം നാസര്‍, സജി മാത്യു, ജോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!