ChuttuvattomThodupuzha

കെഎസ്‌യു നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

തൊടുപുഴ : കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര സമരാഗ്നി 20, 21 തിയതികളില്‍ ഇടുക്കി ജില്ലയില്‍ പര്യടനം നടത്തുന്നതിന്റെ പ്രചരണാര്‍ത്ഥം കെഎസ്‌യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് നയിച്ച നൈറ്റ് മാര്‍ച്ച് പ്രൈവറ്റ് ബസ് സ്റ്റാന്റ് കവാടത്തില്‍ കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ച നൈറ്റ് മാര്‍ച്ച് ഡിസിസി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍ പൂച്ചക്കുഴി, നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അസ്ലം ഒലിക്കല്‍,സംസ്ഥാന കമ്മിറ്റി അംഗം ജോസുകുട്ടി ജോസഫ്, സി.എസ് വിഷ്ണുദേവ് ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഒ.എസ് ഉമര്‍ ഫറൂഖ്, ജോജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജു റോബര്‍ട്ട്, നിഖില്‍ ചോപ്ര, ജയ്സണ്‍ തോമസ്, അല്‍ഫോണ്‍ സെബാസ്റ്റ്യന്‍, ഗൗതം റെജി, റിസ്വാന്‍ പാലമൂടന്‍, ആര്യ ലക്ഷ്മി,സാനറ്റ് ഷാജി, മേഘ മുരളീധരന്‍,ജെയിംസ് പോള്‍ നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഷ്‌കര്‍ ഷമീര്‍,അനന്തു ഷിന്റോ, റഹ്‌മാന്‍ ഷാജി, ബിനീഷ് ബെന്നി, അല്‍ത്താഫ് സുധീര്‍, ജില്‍സണ്‍ വെള്ളിയാമറ്റം, സിനാജ് ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!