KullamavLocal Live

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷയില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം ദേശീയ തലത്തില്‍ ഒന്നാമത്

കുളമാവ് : സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷയില്‍ കുളമാവ്ജവഹര്‍ നവോദയ വിദ്യാലയം ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടി. മെറിറ്റ് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്
വിദ്യാര്‍ത്ഥികളെ അഭിനന്ദനം ചെയ്യുകയും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തലമുറ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ചടങ്ങില്‍ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ മെമെന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു. സമ്മേളനത്തില്‍ നവോദയ വിദ്യാലയത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ എസ്.ജെ. അന്നാശ്ശേരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. കെ. ജഗദീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സജിത കുമാരി. ജി, ജോസ്മി ജോര്‍ജ്,കലാ നായര്‍ കെ.എസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!