kodikulamLocal Live

അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തില്‍ ഭൂമി സമര്‍പ്പണ പൂജയും പൊതു സമ്മേളനവും 19 ന്

കോടിക്കുളം:അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തില്‍ ഭൂമി സമര്‍പ്പണ പൂജയും പൊതു സമ്മേളനവും 19ന് നടക്കും.അഞ്ചക്കുളം മഹാദേവീ ക്ഷേത്ര ദേവസ്വം ട്രസ്റ്റും ഭരണസമിതിയും വിശ്വാസി സമൂഹവും ചേര്‍ന്ന് ക്ഷേത്രത്തിന് മുന്‍പില്‍ വിലയ്ക്കുവാങ്ങിയ 55 സെന്റ് ഭൂമിദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് 19ന് രാവിലെ 9 മുതല്‍ നടക്കും. ക്ഷേത്രാങ്കണത്തില്‍ നിന്നും ക്ഷേത്രം ആചാര്യന്‍ ചേര്‍ത്തല സുമിത് തന്ത്രിയുടെ കാര്‍മികത്വത്തില്‍ നാമജപഘോഷയാത്ര, ഭൂമിപൂജ തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ ആദ്യ വെള്ളി ആചരണം ,മഹാകാര്യസിദ്ധിപൂജ പൊതുസമ്മേളനം എന്നിവ നടക്കും. സമ്മേളനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും.അഞ്ചക്കുളം ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ജയന്‍ കുന്നുംപുറത്ത് അധ്യക്ഷത വഹിക്കും. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. കലണ്ടര്‍ പ്രകാശനം, പ്രതിഭകളെ ആദരിക്കല്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

 

Related Articles

Back to top button
error: Content is protected !!