ChuttuvattomThodupuzha

ലെന്‍സ്ഫെഡ് ജില്ലാ കമ്മിറ്റി : ധര്‍ണ സംഘടിപ്പിച്ചു

തൊടുപുഴ : കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകളെ കെട്ടിടനിര്‍മാണാനുമതിക്ക് വേണ്ട പ്ലാന്‍ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ നഗരസഭയുടെ മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ തൊഴില്‍ സംരക്ഷണ സമരത്തിന്റെ ഭാഗമായാണ് ധര്‍ണ സംഘടിപ്പിച്ചത്.

ധര്‍ണയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 500 എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു. ധര്‍ണ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് പി.എന്‍. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോ മുരളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ബി. അനില്‍കുമാര്‍, സംസ്ഥാന സമിതി അംഗം അഗസ്റ്റിന്‍ ജോസഫ്, ലെന്‍സ്ഫെഡ് ജില്ലാ സെക്രട്ടറി സുബിന്‍ ബെന്നി, ജില്ലാ ട്രഷറര്‍ രാജേഷ് എസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദീപക്, കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!