Thodupuzha

ലയണ്‍സ് ഡിസ്ട്രിക്ട് 318 സി പ്രമേഹത്തിനെതിരേ വാഹന ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു

 

തൊടുപുഴ: ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തില്‍ പ്രമേഹത്തിനെതിരേ വാഹന ബോധവത്ക്കരണ റാലി നടത്തി. ജോഷ് പവലിയനില്‍ നിന്ന് ആരംഭിച്ച റാലി ഡിസ്ട്രിക്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സുദര്‍ശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ റോയി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡയബറ്റിക് കെയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷൈന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി റോയി ലൂക്ക്, ലയണ്‍സ് ക്ലബ് തൊടുപുഴ പ്രസിഡന്റ് അനൂപ് ധന്വന്തരി, റീജിയണല്‍ ചെയര്‍മാന്‍ ഷിന്‍സ് സെബാസ്റ്റ്യന്‍, സോണ്‍ ചെയര്‍മാന്‍മാരായ ടി.ടി മാത്യു, യു. റോയി, വിനോദ് കണ്ണോളി, എല്‍.സി.ഐ.എഫ് കോ-ഓര്‍ഡിനേറ്റര്‍ വി.ടി പൈലി, ക്ലബ് പ്രസിഡന്റുമാരായ അനൂപ് ടി.പി, സജി പോള്‍, പി.വി ഷാജു, അഡ്വ. ടോം ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തൊടുപുഴ ലയണ്‍സ് ക്ലബ് ഹാളില്‍ സമാപിച്ച റാലിക്ക് വന്‍ സ്വീകരണം നല്‍കി.

Related Articles

Back to top button
error: Content is protected !!