Thodupuzha

ലോട്ടറി രംഗത്തെ അഴിമതി അവസാനിപ്പിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍

 

തൊടുപുഴ:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍ നയിക്കുന്ന ‘ഭാഗ്യം വില്‍ക്കുന്ന ദൗര്‍ഭാഗ്യര്‍’ എന്ന സമര പ്രഖ്യാപന ജാഥയുടെ ഇടുക്കി ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനം തൊടുപുഴയില്‍ ഡി.സി.സി. പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. ലോട്ടറി വില്പനക്കാരായ തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാരിനും ലോട്ടറി വകുപ്പിനും കഴിയുന്നില്ലെങ്കില്‍ ലോട്ടറി മേഖല സ്തംഭിപ്പിക്കേണ്ടിവരുമെന്നു സ്വീകരണങ്ങള്‍ക്കു നന്ദി പറഞ്ഞു കൊണ്ട് തോമസ് കല്ലാടന്‍ പറഞ്ഞു. കെ.പി.റോയി അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ നേതാക്കളായ എ.പി.ഉസ്മാന്‍, ലജീവ് വിജയന്‍ , സംക്രാന്തി സക്കീര്‍ , ജോണ്‍ നെടിയപാല, ജെയിംസ് അധികാരം, എന്‍.ഐ. ബെന്നി, മനോജ് കോക്കാട്ട്, തങ്കച്ചന്‍ കാരയ്ക്കാ വയലില്‍, ജോമോന്‍ തെക്കുംഭാഗം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!