ChuttuvattomThodupuzha

മഹല്ല് സംഗമം സംഘടിപ്പിച്ചു

നെയ്യശേരി : നെയ്യശ്ശേരി, കോട്ടക്കവല, കരിമണ്ണൂര്‍ മഹല്ലുകളുടെ സംയുക്ത സംഗമം നെയ്യശേരി മുഹിയദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും സംഘടിപ്പിച്ചുവരുന്ന മഹല്ല് സംഗമം ഇത്തവണ റംസാന്‍ വൃതാനുഷ്ടാനത്തോടനുബന്ധിച്ച് ഞായറാഴ്ചയാണ് നടത്തിയത്. മൂന്ന് മഹല്ലുകളില്‍ നിന്നുമായി നൂറ് കണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. നെയ്യശേരി ജുമാ മസ്ജിദ് ചീഫ് ഇമാം ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. അസയ്യിദ് ഫസലുദ്ദീന്‍ സഅദി മുടിക്കല്‍ ദുആ നേതൃത്വം നല്‍കി. വി. എ താജുദ്ധീന്‍, എം.എ നാസര്‍, അബ്ദുള്ള കൊന്താലം, മുഹമ്മദ് ഹാശിര്‍ നൂറാനി അല്‍ അസ്ഹറിയ്യ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!