ChuttuvattomThodupuzha

കോലാനി കളരിഭഗവതി ക്ഷേത്രത്തില്‍ മകര ചോതിമഹോത്സവം 2ന്

തൊടുപുഴ: കോലാനി കളരിഭഗവതി ക്ഷേത്രത്തിലെ മകര ചോതി ഉത്സവും, ചോതിഊട്ടും ഫെബ്രുവരി 2ന് വിപുലമായ ക്ഷേത്ര ആചാര ചടങ്ങുകളോടെ നടത്തും. ക്ഷേത്രം തന്ത്രി ചേന്നാസ് കുമാരസ്വാമി നമ്പൂതിരിയുടെയും മേല്‍ ശാന്തി അര്‍ജുന്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍.രാവിലെ 6ന് ഗണപതിഹോമം, 9 ന് കലശം, 10 മുതല്‍ ദേവിക്ക് അതീവശ്രേഷ്ഠമായ പൂമൂടല്‍ വഴിപാട്,11ന് വിശേഷാല്‍ പൂജ, വൈകിട്ട് അഞ്ച് മുതല്‍ നെയ് വിളക്ക് സമര്‍പ്പണം, 7 ന് ദീപാരാധന ,കേളികൊട്ട് മേളം, 9 ന് ഗുരുതി, 10ന് വിളക്കിനെഴുന്നള്ളിപ്പ്. 10.30ന് കളമെഴുത്ത് പാട്ട് എന്നിവ നടക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രഭാത ഭക്ഷണം, അന്നദാനം ഉള്‍പ്പടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!