Local LiveMuttom

ബൈബിള്‍ പകര്‍ത്തിയെഴുതി മലങ്കര സെന്റ് ആന്‍ഡ്രൂസ് സിഎസ്‌ഐ സഭ

മുട്ടം : സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി മലങ്കര സെന്റ് ആന്‍ഡ്രൂസ് സിഎസ്‌ഐ സഭ. പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടെ 2,381 പേജുകളില്‍ മലയാളത്തിലാണ് ബൈബിള്‍ പകര്‍ത്തിയെഴുതിയത്. ദൈവവചനം കുട്ടികളുടെയും സഭാജനങ്ങളുടെയും ഹൃദയത്തില്‍ പതിപ്പിക്കുന്നതിനായി 67 പേര്‍ ചേര്‍ന്ന് 10 മാസം കൊണ്ടാണ് ബൈബിള്‍ പകര്‍ത്തിയെഴുതിയത്. വേദപാഠ ക്ലാസുകളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ സഭക്കകത്തുനിന്നും പുറത്തുനിന്നുമുള്ളവരും പ്രവാസികളായ സഭാജനങ്ങളും ബൈബിള്‍ കൈയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നതില്‍ പങ്കാളികളായി. പുതുതായി പണി കഴിപ്പിച്ച ദൈവാലയം ഏപ്രില്‍ 10ന് പ്രതിഷ്ഠിക്കുന്ന വേളയില്‍ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി. എസ്. ഫ്രാന്‍സിസ് ബൈബിള്‍ പ്രകാശനം ചെയ്യും.

 

Related Articles

Back to top button
error: Content is protected !!