Local LiveMoolammattam

മൂലമറ്റം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തം

മൂലമറ്റം : ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മതിലിന് സമീപം റോഡിലേക്ക് ചാഞ്ഞ് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഇടുക്കി, വാഗമണ്‍ ഭാഗത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങളടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന തിരക്കേറിയ പാതയാണിത്. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൂടാതെ മൂലമറ്റം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ , സെന്റ് ജോര്‍ജ് യു.പി.സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കൊടുംവളവ് ഭാഗമായ ഇവിടെ പൊതു ജനത്തിന്റെ സുരക്ഷ കണക്കിലെടുക്കാതെ സോഷ്യല്‍ ഫോറസ്റ്ററിയാണ് മരങ്ങള്‍ നട്ടുപിടിപ്പിച്ചത്.

പൊതു ജനത്തിനും സര്‍ക്കാരിനും നാശനഷ്ടമുണ്ടാക്കാന്‍ വേണ്ടിയാണ് ഇത്തരം നടപടികളെന്നും പലയിടങ്ങളിലും മരം ഒടിഞ്ഞ് വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് നാശനഷ്ടമുണ്ടായിട്ടും ഇത്തരത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലയെന്നും പ്രദേശവാസികള്‍ പറഞ്ഞു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌ന പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!