ChuttuvattomThodupuzha

ഗാന്ധി ദര്‍ശന്‍ വേദിയുടെ നേതൃത്വത്തില്‍ നെഹ്റു അനുസ്മരണം നടത്തി

തൊടുപുഴ : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 60-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധി ദര്‍ശന്‍ വേദി അനുസ്മരണ സമ്മേളനം നടത്തി. തൊടുപുഴ രാജീവ്ഭവനില്‍ ചേര്‍ന്ന യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു.ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറിയും ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. ആല്‍ബര്‍ട്ട് ജോസ് അധ്യക്ഷത വഹിച്ചു.നെഹ്റുവും വര്‍ത്തമാനകാല ഇന്ത്യയും എന്ന വിഷയത്തില്‍ രാഷ്ട്രീയ നിരീക്ഷകനായ കെ.ആര്‍ രാജറാം ക്ലാസ് നയിച്ചു. ടി.ജെ പീറ്റര്‍, എന്‍,ഐ ബെന്നി, ഷിബിലി സാഹിബ്, ജോയി മൈലാടി, കെ.ജി സജി മോന്‍, എം.ഡി ദേവദാസ്, ജോര്‍ജ് ജോണ്‍, റോബിന്‍ മൈലാടി, ജി. സുദര്‍ശന്‍, രാമകൃഷ്ണന്‍ വൈക്കത്ത്, പി.വി അച്ചാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. നെഹ്റുവിന്റെ ഛായാചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചനയും നടത്തി.

 

Related Articles

Back to top button
error: Content is protected !!