ChuttuvattomThodupuzha

എന്‍ജിഒ യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനം ; ഇന്ന് പതാകദിനമായി ആചരിക്കും

തൊടുപുഴ : എന്‍ജിഒ യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പതാക ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഏരിയാ പ്രസിഡന്റുമാര്‍ പതാക ഉയര്‍ത്തും. തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ അന്‍സല്‍ അബ്ദുള്‍ സലാം പതാക ഉയര്‍ത്തും. സംസ്ഥാന സെക്രട്ടറിയേറ്റംഗം റ്റി.എം. ഹാജറ പ്രസംഗിക്കും. തൊടുപുഴ വിദ്യാഭ്യാസ കോംപ്ലക്സില്‍ സി.എം ശരത് പതാക ഉയര്‍ത്തും. ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാര്‍ പ്രസംഗിക്കും. കട്ടപ്പനയില്‍ കെ.പി. സന്ധ്യ പതാക ഉയര്‍ത്തും. സംസ്ഥാന കമ്മറ്റിയംഗം എസ്. സുനില്‍ കുമാര്‍ പ്രസംഗിക്കും , ഇടുക്കിയില്‍ പി.എസ് അജിത പതാക ഉയര്‍ത്തും. ജില്ലാ പ്രസിഡന്റ് നീനാ ഭാസ്‌കരന്‍ പ്രസംഗിക്കും. മറ്റ് കേന്ദ്രങ്ങളില്‍ പി.എ. ജയകുമാര്‍, ജി.ഷിബു. റ്റി.ജി. രാജീവ്, കെ.എസ് ജാഫര്‍ഖാന്‍, പി. മാടസ്വാമി എന്നിവര്‍ പ്രസംഗിക്കും.

 

Related Articles

Back to top button
error: Content is protected !!