ChuttuvattomThodupuzha

ചോദ്യത്തിന് മറുപടിയില്ല ; റിപ്പോര്‍ട്ട് തേടി വിവരാവകാശ കമ്മീഷന്‍

തൊടുപുഴ : അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരം നല്‍കാത്ത ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. അപേക്ഷകന്‍ വിവരാവകാശനിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് വിവരം ലഭ്യമല്ലെന്നാണ് ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍നിന്നു മറുപടി നല്‍കിയത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സംരംഭക പ്രോത്സാഹന പദ്ധതിയായ ഹോം സ്റ്റേകളും സര്‍വീസ്ഡ് വില്ലകളും സംബന്ധിച്ച ചോദ്യത്തിനാണ് വിവരം ലഭ്യമല്ലെന്ന മറുപടി നല്‍കിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ഇത്തരം എത്ര സ്ഥാപനങ്ങള്‍ ക്ലാസിഫിക്കേഷന് അപേക്ഷിച്ചിരുന്നെന്നും എത്രയെണ്ണത്തിന് അനുകൂല റിപ്പോര്‍ട്ടും വിരുദ്ധ റിപ്പോര്‍ട്ടും ടൂറിസം ഡയറക്ടര്‍ക്ക് ജില്ലാ ഓഫീസില്‍ നിന്ന് കൈമാറി എന്നതായിരുന്നു ചോദ്യം. ഓണ്‍ലൈനായി അപേക്ഷ നല്‍കി ഹോം സ്റ്റേയ്ക്ക് മൂവായിരവും സര്‍വീസ്ഡ് വില്ലയ്ക്ക് 3500 രൂപയും ഫീസ് അടച്ചാണ് ക്ലാസിഫിക്കേഷനായി അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വീടിന്റെയോ കെട്ടിടത്തിന്റെയോ പ്ലാന്‍, പഞ്ചായത്തില്‍ നിന്ന് ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ്, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഇവ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ഥല പരിശോധന.

സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ ക്ലാസിഫിക്കേഷന്‍ കിട്ടാന്‍ ടുറിസം വകുപ്പ് നിര്‍ദേശിക്കുന്ന ചെക്ക് ലിസ്റ്റ് പ്രകാരമുള്ള മതിയായ സൗകര്യങ്ങളും ഒരുക്കണം. ഇതിനു ശേഷം ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് മാനേജര്‍, ഡിടിപിസി സെക്രട്ടറി, പഞ്ചായത്തംഗം എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തും. തുടര്‍ന്ന് അനുകൂലമോ പ്രതികൂലമോ ആയ റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് നല്‍കും. തുടര്‍ന്നാണ് ക്ലാസിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഉത്തരവ് നല്‍കുക. എന്നാല്‍ ചെറുകിട സംരഭങ്ങള്‍ തുടങ്ങാന്‍ സാധാരണക്കാര്‍ നല്‍കുന്ന അപേക്ഷകളില്‍ പരിഗണന കിട്ടാറില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എത്ര അപേക്ഷകള്‍ കിട്ടിയെന്നും അവയില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കാത്തവ എത്രയെന്നുമുള്ള ചോദ്യം ഉന്നയിച്ചത്. ഇതിനാണ് വിവരം ലഭ്യമല്ലെന്ന മറുപടി ലഭിച്ചത്. തുടര്‍ന്ന് അപേക്ഷകന്‍ ടൂറിസം വകുപ്പ് ജില്ലാ ഓഫീസിലെ അപ്പലേറ്റ് അധികാരിക്ക് അപേക്ഷ നല്‍കി. ഇവിടെ നിന്നും വിവരം കിട്ടാതായതോടെയാണ് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

ജൂലൈ ഒന്നിന് മുമ്പ് കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് കമ്മീഷന് നല്‍കാനും പകര്‍പ്പ് പരാതിക്കാരന് അയച്ചു നല്‍കാനും കമ്മീഷണര്‍ ടൂറിസം ഓഫീസിന് നിര്‍ദേശം നല്‍കി. ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സ്ഥാപനം അപേക്ഷ സ്വീകരിച്ചു ഫീസും വാങ്ങി പരിശോധന നടത്തിയിട്ടും അതിന്റ രേഖകള്‍ ഓഫീസില്‍ ഇല്ലെന്നത് പക്ഷപാതപരമായ നിലപാട് മൂടിവയ്ക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. മുമ്പ് ഹോം സ്റ്റേകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നത് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ആയിരുന്നു. പഞ്ചായത്തുകള്‍ അനാവശ്യ തടസം ഉന്നയിച്ച് അനുമതി നിഷേധിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് മറ്റൊരു അപേക്ഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം പഞ്ചായത്തില്‍ നിന്ന് ഇതിനുള്ള അധികാരം എടുത്തു മാറ്റി ടൂറിസം വകുപ്പിന് കൈമാറുകയായിരുന്നു. എന്നാല്‍ ഇതും സംരംഭകര്‍ക്ക് വിനയായി മാറിയിരിക്കുകയാണ

Related Articles

Back to top button
error: Content is protected !!