ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ പോഷക ഗ്രാമം പദ്ധതിക്ക് തുടക്കമായി

ഉടുമ്പന്നൂര്‍ : പഞ്ചായത്തിനെ കിഴങ്ങ് വര്‍ഗ്ഗ കൃഷിയിലൂടെ സമ്പൂര്‍ണ്ണ പോഷകഗ്രാമമാക്കി മാറ്റുവാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധയിനം കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചേന, ചേമ്പ് , കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി വിവിധ ഇനം കിഴങ്ങു വര്‍ഗ്ഗങ്ങളുടെ അത്യുല്‍പാദന ശേഷിയുള്ള വിത്തുകളടങ്ങിയ 1500 രൂപ വിലവരുന്ന കിറ്റ് സൗജന്യമായാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. വിവിധ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 240 കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതിക്കായി 3.6 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് ഉദ്ഘാടനം ചെയ്തു. അടുത്ത ഒരു വര്‍ഷം കൊണ്ട് പഞ്ചായത്തിനെ കിഴങ്ങു വര്‍ഗ്ഗ കൃഷിയില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. കൃഷി ഓഫീസര്‍ കെ. അജിമോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സുലൈഷ സലിം, പഞ്ചായത്ത് അംഗങ്ങളായ രമ്യ അജീഷ്, ജോണ്‍സണ്‍ കുര്യന്‍, അതിര രാമചന്ദ്രന്‍, ശ്രീമോള്‍ ഷിജു , കൃഷി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!