ChuttuvattomThodupuzha

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വൈകുന്നതില്‍ പ്രതിക്ഷേധം ശക്തം : അഖില തിരുവിതാംകൂര്‍ മലയരയ മഹാ സഭ

പൂമാല : പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംസം ഗ്രാന്റ്, ഹോസ്റ്റല്‍ ഗ്രാന്റ് സര്‍ക്കാര്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ്, വിദേശ പഠന സ്‌കോളര്‍ഷിപ്പ് എന്നിവ വൈകുന്നതില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിക്ഷേധം ശക്തം. ഇവയില്‍ ചില സ്‌കോളര്‍ഷിപ്പുകള്‍ ഭാഗികമായാണ് നല്‍കുന്നതെന്നും സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് നല്‍കുന്ന ഗ്രാന്റില്‍ വരുന്ന കുറവാണ് ഇതിന് കാരണമെന്നും അഖില തിരുവിതാംകൂര്‍ മലയരയ മഹാ സഭ നേതാക്കള്‍ പറഞ്ഞു.

പട്ടിക ജാതി വകുപ്പ് വഴിയാണ് ബജറ്റില്‍ വകയിരുത്തുന്ന തുക പട്ടികവര്‍ഗ്ഗ വകുപ്പിന് ലഭിക്കുന്നത്. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് പട്ടികവര്‍ഗ്ഗ വകുപ്പിലേയ്ക്ക് പണം കൈമാറി കിട്ടുവാന്‍ പട്ടികവര്‍ഗ്ഗ വകുപ്പിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഡയറക്ടര്‍ ഓരോ ആവശ്യങ്ങള്‍ക്കും പ്രത്യേകം പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. ബജറ്റില്‍ പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന് നീക്കി വയ്ക്കുന്ന തുക നേരിട്ട് വകുപ്പിന് കൈമാറാന്‍ നടപടി വേണമെന്നും ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്ന നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ അനാവശ്യ സര്‍വേകള്‍ നടത്തുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും, പട്ടയനടപടികള്‍ സംബന്ധിച്ച പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ഉത്തരവ്
നടപ്പാക്കണമെന്നും അഖില തിരുവിതാംകൂര്‍ മലയരയ മഹാ സഭ നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗം അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ. ബി ശങ്കരന്‍, ജനറല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. പി ബാബു വൈസ് പ്രസിഡന്റ് പി. വി വിജയന്‍, ജോയിന്റ് സെക്രട്ടറി എം.ഐ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!