Thodupuzha

മക്കള്‍ക്കൊപ്പം രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി

തൊടുപുഴ: ജില്ലാ പഞ്ചായത്തിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃശാക്തീകരണ പരിപാടിയുടെ ജില്ലാതല സമാപന സമ്മേളനവും, അംഗീകാര പത്രിക സമര്‍പ്പണവും നടന്നു. തൊടുപുഴ ഡയറ്റ് സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ്.വി.എ ഉദ്ഘാടനം നിര്‍വഹിച്ചു. എം.തങ്കരാജ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: ലോഹിതദാസ് എം.കെ മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ഷീബ മുഹമ്മദ്, പരിഷത്ത് സംസ്ഥാന കമ്മറ്റിയംഗം പി.എ.തങ്കച്ചന്‍, കണ്‍വീനര്‍ സി.ഡി. അഗസ്റ്റിന്‍, ജില്ലാ സെക്രട്ടറി വി.വി.ഷാജി എന്നിവര്‍ പ്രസംഗിച്ചു. ജില്ലയില്‍ നൂറ്റി ഇരുപത്തിയാറ് വിദ്യാലയങ്ങളിലായി ഇരുനൂറ്റിപതിനഞ്ച് ക്ലാസുകളാണ് നടന്നത്. തമിഴ് മേഖലയില്‍ നാല്പത്തിയാറു വിദ്യാലയങ്ങളില്‍ തമിഴില്‍ ക്ലാസുകള്‍ നടന്നു.പതിമൂവായിരത്തി അഞ്ഞൂറിലധികം കുടുംബംങ്ങള്‍ പങ്കാളികളായി.

Related Articles

Back to top button
error: Content is protected !!