AccidentChuttuvattomThodupuzha

കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

തൊടുപുഴ: കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മടക്കത്താനം കണിയാംകുന്നേൽ അനീഷ് ഫ്രാൻസിസ് (34) ആണ് മരിച്ചത്. തൊടുപുഴ – മൂവാറ്റുപുഴ റൂട്ടിൽ മടക്കത്താനത്ത് ഞായറാഴ്ച്ച രാത്രി ഒമ്പതിനാണ് അപകടം.  മരുന്ന് വാങ്ങി തിരികെ വീട്ടിലേയ്ക്ക് നടന്നു പോകവെ എതിരെ വന്ന കാർ ഇടിയ്ക്കുകയായിരുന്നു. ഉടൻ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ടിമ്പർ ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു മഞ്ഞള്ളൂർ പഞ്ചായത്ത്  അംഗവും, സിപിഐ എം മടക്കത്താനം വെസ്റ്റ് ബ്രാഞ്ച്  അംഗവുമാണ് മരിച്ച അനീഷ്.പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരം തിങ്കളാഴ്ച്ച കദളിക്കാട് വിമല മാത പള്ളി സെമിത്തേരിയിൽ.പരേതനായ ഫ്രാൻസിസിൻ്റേയും വത്സയുടേയും മകനാണ് അനീഷ്. സഹോദരൻ: സനീഷ്.

Related Articles

Back to top button
error: Content is protected !!