ChuttuvattomThodupuzha

പ്രാദേശിക വികസനം സ്തംഭിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് കേരള ജനത മാപ്പു നല്‍കില്ല: സി.പി. മാത്യു

തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച വഴിവിട്ട നടപടികള്‍ പ്രാദേശിക വികസനം സ്തംഭിപ്പിച്ചിരിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ മുന്നില്‍ നടന്ന കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. ആര്‍പിജിആര്‍എസ് ജില്ലാ ചെയര്‍മാന്‍ എ.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ഭാരവാഹികളായ എം.ഡി അര്‍ജുനന്‍ ,എന്‍ .ഐ ബെന്നി ,ഇന്ദു സുധാകരന്‍, കെ .ഐ ജീസസ്, ബാബു പി .കുര്യാക്കോസ്, ജോര്‍ജ് തോമസ് , ജാഫര്‍ ഖാന്‍ മുഹമ്മദ്, പഞ്ചായത്തു പ്രസിഡന്റുമാരായ പി.എസ്. ജേക്കബ് ,സിനി സാബു, ടോണി കുര്യാക്കോസ്, ഗ്രേസി തോമസ് സോളി ജീസസ്, കെ.കെ.ഭാസ്‌കരന്‍, ബിജു എം.എ ,സുരേഷ് ബാബു, അമ്മിണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

രാജീവ് ഭവന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ ഡോമിന സജി, രാജേശ്വരി രാജന്‍, എന്‍. കെ ബിജു, മാത്യു ജോണ്‍, എം.എ അന്‍സാരി ,പുഷ്പ വിജയന്‍ ,ആലീസ് ജോസ്, ഏലിയാമ്മ ജോയി, ആല്‍ബര്‍ട്ട് ജോസ് ,സിബി പാറപ്പായി ,സിജു ചക്കുംമൂട്ടില്‍, ബിന്ദു രാജേഷ്,ഷൈജ ജോമോന്‍,ബിജോയി ജോണ്‍, റോബിന്‍ മൈലാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!