Thodupuzha

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

 

തൊടുപുഴ: ഇടുക്കിയിൽ ആറിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. തൊടുപുഴ, ഉടുമ്പഞ്ചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലാണ് നടപടി. പി.എഫ്‌.ഐ ജില്ലാ പ്രസിഡന്റായിരുന്ന മുരിക്കാശ്ശേരി തുണ്ടിയിൽ ടി.എ. നൗഷാദ് (4.99 സെന്റ്), കരിമണ്ണൂർ വില്ലേജിൽ ചിലവ് നൈനുകുന്നേൽ താഹ (8.65 സെന്റ്), കാരിക്കോട് വില്ലേജിൽ മുണ്ടയ്ക്കൽ ഷിഹാബ് (3.9 സെന്റ്), പാറത്തോട് വില്ലേജ് തോവാളപ്പടി കരിവേലിൽ നൗഷാദ് (1.5192 ഹെക്ടർ), കൂമ്പൻപാറ പീടികയിൽ നവാസ് (14.99 സെന്റ്), പാമ്പാടുംപാറ വില്ലേജിൽ മഠത്തിൽ ഷഫീഖ് (37.05 സെന്റ്) എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. പി.എഫ്.ഐ നടത്തിയ അപ്രഖ്യാപിത ഹർത്താൽ മൂലം പൊതു-സ്വകാര്യ മുതലിന് നഷ്ടം വരുത്തിയതിനെ തുടർന്നുള്ള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. കോടതി ഉത്തരവനുസരിച്ചുള്ള പിഴത്തുകയായ 5.4 കോടി രൂപ 12 ശതമാനം പലിശ സഹിതം അടയ്ക്കാത്തതിനെ തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. പിഴത്തുക പലിശ സഹിതം ഏഴ് ദിവസത്തിനകം അടച്ചില്ലെങ്കിൽ സ്വത്തുക്കൾ നിയമപ്രകാരം വിൽപ്പന നടത്തുമെന്ന് നോട്ടീസിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!