ChuttuvattomThodupuzha

പി എം വിശ്വകര്‍മ്മ പദ്ധതി ബോധവല്‍ക്കരണം സംഘടിപ്പിച്ചു

തൊടുപുഴ: കരകൗശല വിദഗ്ധര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം വിശ്വകര്‍മ്മ പദ്ധതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും രജിസ്ട്രേഷന്‍ ഡ്രൈവും സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ കേരളത്തിലെ ഫീല്‍ഡ് ഓഫീസായ തൃശൂര്‍ എംഎസ്എംഇ ഡെവലപ്മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തൊടുപുഴ മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ നടന്ന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു.
എംഎസ്എംഇ ഡിഎഫ്ഒ മേധാവി പ്രകാശ് ജി. എസ് അധ്യക്ഷത വഹിച്ചു. കര്‍മ്മ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പിഎം വിശ്വകര്‍മ പോര്‍ട്ടലില്‍ ഗുണഭോക്താക്കളുടെ ഓണ്‍ബോര്‍ഡിങ്ങിനെക്കുറിച്ചുള്ള സെഷന്‍ നിമില്‍ ദേവ് എസ് നയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെ. ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത്- മുനിസിപ്പാലിറ്റിതല ആദ്യ ഘട്ട പദ്ധതി പരിശോധനയെപ്പറ്റി വിശദീകരിച്ചു. ഇടുക്കി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സാഹില്‍ മുഹമ്മദ് ജില്ലാതല അംഗീകാര നടപടിക്രമങ്ങളെക്കുറിച്ച് സംസാരിച്ചു. ബാങ്കുകളില്‍ നല്‍കേണ്ട യോഗ്യതാപത്രങ്ങളുടെ പരിശോധനയെക്കുറിച്ച് എസ്ബിഐ മുട്ടം ബ്രാഞ്ച് മാനേജര്‍ ജോസ് മാത്യു സംസാരിച്ചു. ചോദ്യോത്തരവേളയോട് കൂടിയാണ് പരിപാടി സമാപിച്ചത്. സിഎസ് സി, വിഎല്‍ഇഎ പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സംരംഭകത്വ വികസന എക്‌സിക്യൂട്ടിവുകള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, ഗുണഭോക്താക്കള്‍ തുടങ്ങി 350 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!