Thodupuzha

പൂജാ ബംബർ ടിക്കറ്റ് വില്പന കുതിക്കുന്നു.

തൊടുപുഴ : 25 കോടി ഒന്നാം സമ്മാനം നല്‍കിയ ഓണം ബമ്ബര്‍ സൂപ്പര്‍ ഹിറ്റായതോടെ ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്ബര്‍ ടിക്കറ്റ് വില്പനയും കുതിക്കുന്നു.

 

10 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം വരെ 5 കോടി രൂപയായിരുന്നു പൂജാ ബമ്ബറിന്റെ ഒന്നാം സമ്മാനം. ഓണം ബമ്ബറിന് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് പൂജാ ബമ്ബറിന്റെ സമ്മാനത്തുക 10 കോടിയായി വര്‍ദ്ധിപ്പിച്ചത്.

 

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക് ലഭിക്കും. സെപ്തംബര്‍ 18ന് പുറത്തിറക്കിയ പൂജാ ബമ്ബര്‍ പുതിയ കണക്ക് അനുസരിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിട്ടുണ്ട്.

 

കഴിഞ്ഞതവണ 37 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റു തീര്‍ന്നിരുന്നു. 200 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടിക്കറ്റ് വില. സമ്മാനത്തുക വര്‍ദ്ധിപ്പിച്ചതും വന്‍ വില്പനയ്ക്ക് കാരണമായിട്ടുണ്ട്. പകുതിയില്‍ അധികം ടിക്കറ്റുകള്‍ രണ്ടാഴ്ച കൊണ്ട് ജില്ലാ ഓഫീസുകളില്‍ നിന്ന് ഏജന്റുമാര്‍ വാങ്ങി. സമ്മാനത്തുക വര്‍ദ്ധിപ്പിച്ചത് വില്പനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.

 

ഏജന്റിന് 10 കോടിയുടെ പത്ത് ശതമാനമായ ഒരു കോടി രൂപ കമ്മിഷന്‍ ലഭിക്കും. ബാക്കി 9 കോടിയുടെ 30 ശതമാനമായ 2.70 കോടി രൂപ നികുതി നല്‍കണം. ഏജന്‍സി കമ്മിഷനും നികുതിയും കുറച്ച്‌ 6.30 കോടി രൂപ വിജയിക്ക് ലഭിക്കും.

Related Articles

Back to top button
error: Content is protected !!