ChuttuvattomThodupuzha

പൂമാല ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ഇന്ന് മുതല്‍

പൂമാല : എസ്എന്‍ഡിപി യോഗം പൂമാല ശാഖയിലെ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 8, 9, 10 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി മൊഴിക്കോട് ഹംസാനന്ദന്‍ തന്ത്രിയുടേയും, മേല്‍ശാന്തി ഇടമറുക് ബൈജു ശാന്തിയുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിനിര്‍ഭരമായ ക്ഷേത്ര ചടങ്ങുകള്‍, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ മുത്യുജ്ഞയ ഹോമം, അഷ്ടാഭിഷേകം , മഹാഗുരുപൂജ, മഹാപ്രസാദ ഊട്ട് , പ്രഭാഷണം, സ്വീകരണ സമ്മേളനം ,താലപ്പൊലി ഘോഷയാത്ര, എന്നിവ നടത്തും. കൂടാതെ ഡാന്‍സ്,കൊച്ചിന്‍ കൈരളി കമ്യൂണിക്കേഷന്റെ ഗാനമേള എന്നിവയും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് അനില്‍ രാഘവന്‍, സെക്രട്ടറി ഭാസ്‌ക്കരന്‍ ജി., ഉത്സവ കമ്മിറ്റി രക്ഷാധികാരി പി.ആര്‍ രാജു, ചെയര്‍മാന്‍ സുരേഷ് നടയ്ക്കല്‍, കണ്‍വീനര്‍ ബൈജു പെരുമാനൂര്‍ എന്നിവര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!