Thodupuzha

പൂമാല എസ്.എൻ.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷം സംഘടിപ്പിച്ചു

തൊടുപുഴ : എസ്.എൻ.ഡി.പി.യോഗം പൂമാല ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 168ാ മത് ജയന്തിയാഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മണിക്ക് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ഗണപതിഹോമത്തോടെ പൂജാദികർമ്മങ്ങൾ ആരംഭിച്ചു. എട്ടു മണിക്ക് ശാഖ പ്രസിഡന്റ് അനിൽ രാഘവൻ പതാക ഉയർത്തിയത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഒൻപതു മണിക്ക് ഘോഷയാത്ര ആരംഭിച്ചു. വാദ്യ മേളങ്ങളോടു കൂടി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര, പൂമാല സ്വാമികവല ചുറ്റി തിരിച്ച് ക്ഷേത്ര സന്നിധിയിൽ സമാപിച്ചു. 11 മണിക്ക് വിശേഷാൽ ഗുരുപൂജയും 12 മണിക്ക് പ്രസാദ ഊട്ടും നടന്നു. ആഘോഷ പരിപാടികൾക്ക് ശാഖ പ്രസിഡന്റ് അനിൽ രാഘവൻ, വൈസ് പ്രസിഡന്റ് വത്സമ്മ പ്രഭാകരൻ, സെക്രട്ടറി അജയ് രമണൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!