ChuttuvattomThodupuzha

തൊടുപുഴ നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

തൊടുപുഴ: നഗരസഭയിലെ 35 വാര്‍ഡുകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം യന്ത്ര സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. വടക്കുംമുറി ഭാഗത്ത് നിന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് നഗരത്തിലെ പ്രധാന ഓടകളും നീര്‍ച്ചാലുകളും വൃത്തിയാക്കും. മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുസ്ഥിര സംവിധാനവും മാലിന്യങ്ങള്‍ കൊണ്ടുണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുകയുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.

കൊതുക്, ഈച്ച തുടങ്ങിയ രോഗ വ്യാപന സ്വഭാവമുള്ള പ്രാണികളുടെ പ്രജനന സ്രോതസുകള്‍ ഇല്ലാതാക്കുകയും നീര്‍ച്ചാലുകളും കൈത്തോടുകളും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാനും തീരുമാനമായി. ഓടകളിലേക്കും നീര്‍ച്ചാലുകളിലേക്കും ജലസ്രോതസുകളിലേക്കും അനധികൃതമായി പിവിസി പൈപ്പ് സ്ഥാപിച്ച് മലിനജലം ഒഴുക്കിവിടുന്നവര്‍ അടിയന്തരമായി പൈപ്പുകള്‍ വിച്ഛേദിച്ച് മലിനജലം സംസ്‌കരിക്കുന്നതിന് സ്വന്തം ഉത്തരവാദിത്വത്തില്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടതും നീര്‍ച്ചാലുകള്‍, ഓടകള്‍ വൃത്തിയാക്കുന്ന സമയത്ത് സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഓടയിലേക്ക് ഒഴുക്കുന്ന പൈപ്പുകള്‍ തത്സമയം തന്നെ വിച്ഛേദിക്കുകയും സ്ഥാപനങ്ങള്‍ക്കെതിരെ ഭീമമായ പിഴയും നിയമ നടപടികളും സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!