ChuttuvattomThodupuzha

ജനാധിപത്യ അവകാശ സംരക്ഷണ സമിതി ; പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

തൊടുപുഴ : ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തൊടുപുഴ ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. നര്‍മദ സര്‍ദാര്‍ സരോവര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട 15946 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, ഡാമിലെ വെള്ളം 122 മീറ്റര്‍ ആയി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എന്‍എപിഎം ദേശീയ പ്രസിഡന്റ് മേധപട്കറിന്റെ നേതൃത്വത്തില്‍ ജൂണ്‍ 15ന് നര്‍മ്മദ വാലിയില്‍ തുടങ്ങിയ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ജനാധിപത്യ അവകാശ സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹി കെ.എം സുബൈര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ് ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എന്‍ ഗോപാലകൃഷ്ണന്‍ പെരുമ്പാവൂര്‍ , സജിത ടി.കെ , എം.കെ അയ്യപ്പന്‍ , ഇടുക്കി ജില്ലാ സെക്രട്ടറിമാരായ പി.എസ് വിജയകുമാര്‍, കെ.എം കാസിം പെരുമ്പിള്ളിച്ചിറ, കോട്ടയം ജില്ലാ പ്രസിഡന്റ് വത്സമ്മ ആഗസ്റ്റിന്‍, കമ്മിറ്റി അംഗങ്ങളായ ജാനകി കുമാരന്‍, ഷീല ടി.എന്‍, ശാന്തകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!