AccidentThodupuzha

രാമപുരം -മാറിക റോഡില്‍ കുണിഞ്ഞി പന്തയ്ക്ക വളവില്‍ വാഹനാപകടം: രണ്ട് പേര്‍ക്ക് പരുക്ക്

 

കുണിഞ്ഞി : രാമപുരം -മാറിക റോഡില്‍ കുണിഞ്ഞി പന്തയ്ക്ക വളവില്‍ ഇന്നലെ ഉച്ചയ്ക്ക് തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കൂത്താട്ടുകുളംദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കരിങ്കുന്നം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മാറികയില്‍ നിന്ന് രാമപുരത്തിന് വരുന്ന വഴിയിലെ ഏറ്റവും അപകടം നിറഞ്ഞ വളവാണ് പന്തയ്ക്ക വളവ്. കഴിഞ്ഞ ദിവസം ഇതേ വളവില്‍ കാര്‍ 50 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞിരുന്നു. എത്രയും പെട്ടെന്ന് ഈ റോഡിന്റെ അപകട വളവ് വീതി കൂട്ടി നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!