kothamangalamLocal Live

കോതമംഗലത്ത് വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി സംഗീത വിശ്വനാഥന്‍

തൊടുപുഴ : ഇടുക്കി ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്‍ കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. രാവിലേ നേര്യമംഗലം തലയ്ക്കല്‍ ചന്തു കോളനി നിവാസികളെയും നേര്യമംഗലം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓഫീസും ജീവനക്കാരെയും സന്ദര്‍ശിച്ചു. തൃക്കാരിയുര്‍ ശ്രീമഹാദേവ ക്ഷേത്ര ദര്‍ശനം നടത്തി. തുടര്‍ന്ന് ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഓഫീസ്, എസ്എന്‍ഡിപി കോതമംഗലം യൂണിയന്‍ ഓഫീസ്, വിശ്വകര്‍മ സഭ കോതമംഗലം താലൂക്ക് യൂണിയന്‍ ഓഫീസ്, തൃക്കാരിയുര്‍ പ്രഗതി ബാലഭവന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം കോതമംഗലം ചെറിയപ്പള്ളിയില്‍ പൊന്‍കുരിശ് വണങ്ങി പുരോഹിതരുടെ അനുഗ്രഹം വാങ്ങി. തുടര്‍ന്ന് കോതമംഗലം നഗരത്തില്‍ പ്രവര്‍ത്തകരോടൊപ്പം വോട്ടഭ്യര്‍ഥിച്ചു.വിവിധ സാമൂഹിക സമുദായിക നേതാക്കളെ സന്ദര്‍ശിച്ച് പിന്തുണ തേടി.

ബിജെപി സംസ്ഥാന സമിതി അംഗം പി.പി സജീവ്, ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി നടരാജന്‍, ഇടുക്കി ജില്ലാ സെക്രട്ടറി സൗമ്യ പി.വി, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈന്‍ കെ. കൃഷ്ണന്‍, ബിജെപി കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാങ്ങോട്, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ.സൂരജ് ജോണ്‍ മലയില്‍, എന്‍ഡിഎ മണ്ഡലം കണ്‍വീനവര്‍ തിലകന്‍, നേതാക്കളായ ജയന്‍ കെ. നാരായണന്‍ , അരുണ്‍ നായര്‍ , അനന്തു സജീവന്‍, പി.ജി ശശി , അനന്തു മങ്ങാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!