Thodupuzha

വൈദഗ്ധ്യ പരിശീലനം: കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : കുടുംബശ്രീ മുഖാന്തിരം സംരംഭം ആരംഭിക്കുന്നവര്‍ക്കുള്ള വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തെ വൈദഗ്ധ്യപരിശീലനം ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ള എംപാനല്‍ ഏജന്‍സികളില്‍ നിന്നും കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ അപേക്ഷ ക്ഷണിച്ചു.

ആവശ്യമായ രേഖകള്‍: സ്ഥാപനത്തിനെ സംബന്ധിച്ച വിവരങ്ങള്‍ (മേല്‍വിലാസം, തുടങ്ങിയ വര്‍ഷം, ഫോണ്‍ നമ്പര്‍), ഏതൊക്കെ മേഖലയില്‍ വൈദഗ്ധ്യ പരിശീലനം നല്‍കാന്‍ സാധിക്കും, ഓരോ മേഖലയിലെയും പ്രവര്‍ത്തി പരിചയം, ഓരോ മേഖലയിലും സ്ഥാപനത്തിന് സ്വന്തമായുള്ള പരിശീലകരുടെ എണ്ണം, ബാഹ്യ പരിശീലകരുടെ എണ്ണം, കഴിഞ്ഞ വര്‍ഷം കുടുംബശ്രീ മുഖാന്തിരം പരിശീലനം നല്‍കിയിട്ടുണ്ടെങ്കില്‍ അവരുടെ എണ്ണം, എത്ര പേര്‍ സംരംഭം തുടങ്ങിയിട്ടുണ്ട്. ആയതിന്റെ വിവരങ്ങള്‍, ഓരോ പഞ്ചായത്ത്/ബ്ലോക്ക്/ ജില്ലാതലങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുന്നതിനുള്ള താല്‍പര്യം , പരിശീലന സ്ഥാപനത്തിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഫോട്ടോ

തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷകള്‍ ജനുവരി 26-ന് മുമ്പായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, കുയിലിമല പി.ഒ, പൈനാവ്, പിന്‍: 685603 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ് എന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!