ChuttuvattomMoolammattamThodupuzha

കാറില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

മൂലമറ്റം : കാറില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. തൊടുപുഴ ഇടുക്കി റോഡില്‍ മൈലാടിയില്‍ വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ്് പാലാ സ്വദേശികളായ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും പുക ഉയര്‍ന്നത്.പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയതിനാല്‍ അപകടമൊഴിവായി. മൂലമറ്റം ഫയര്‍ഫോഴ്‌സും കാഞ്ഞാര്‍ പോലീസും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണമെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!