ChuttuvattomThodupuzha

ന്യൂമാന്‍ കോളേജില്‍ സ്പോര്‍ട്സ് കോച്ചിംഗ് ക്ലാസ് ഏപ്രില്‍ 1 മുതല്‍

തൊടുപുഴ : ന്യൂമാന്‍ കോളേജിലെ സ്പോര്‍ട്സ് അക്കാഡമിയുടെ നേതൃത്വത്തില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, കരാട്ടെ, ബേസ്ബോള്‍, ടേബിള്‍ ടെന്നീസ്, ഭാരദ്വഹനം, പവര്‍ലിഫ്റ്റിംഗ്, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍, ചെസ്, അമ്പെയ്ത്ത്, ബാസ്‌കറ്റ്ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ 5 വയസുമുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കായി കോച്ചിംഗ് ക്ലാസ് ഏപ്രില്‍ 1 മുതല്‍ ആരംഭിക്കും. രാവിലെ 7 മുതല്‍ 11 വരെയും വൈകിട്ട്
3 മുതല്‍ 6 വരെയുമാണ് സമയക്രമം. അമ്പെയ്ത്ത്, ബാസ്‌കറ്റ്ബോള്‍ എന്നിവയ്ക്ക് 2000 രൂപയും മറ്റുള്ളവയ്ക്ക് 500 രൂപയുമാണ് കോച്ചിംഗ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446032241, 8075495773.

Related Articles

Back to top button
error: Content is protected !!