Local LiveMoolammattam

മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ ദേശീയ യുവജനദിനാചരണം ഇന്ന്

അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജില്‍ ദേശീയ യുവജനദിനാചരണം ഇന്ന് . ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയാകും. രാവിലെ 10ന് കോളേജില്‍ ആരംഭിക്കുന്ന പരിപാടിയില്‍ വിവേകാനന്ദ ചെയര്‍ ഉദ്ഘാടനം, യോഗാസെന്റര്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം, ഇന്നവേഷന്‍ സെന്റര്‍ എന്നിവയുടെ സമര്‍പ്പണവും ഗവര്‍ണര്‍ നിര്‍വഹിക്കും. തുടര്‍ന്ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ ഭാരതീയ യുവത്വവും വിവേകാനന്ദ ദര്‍ശനങ്ങളും എന്ന വിഷയത്തെ ആധാരമാക്കി ഗവര്‍ണര്‍ മുഖ്യപ്രഭാഷണം നടത്തും. കോളേജ് മാനേജര്‍ ഫാ. ഡോ. അബ്രഹാം വീട്ടിയാങ്കല്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. തോമസ് ജോര്‍ജ് വെങ്ങാലുവക്കേല്‍, ബര്‍സാര്‍ ഫാ. ടിസണ്‍ കോച്ചേരില്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സാബുക്കുട്ടി എം.ജി, ഐ.ക്യൂ.എ.സി കോര്‍ഡിനേറ്റര്‍ റോബി മാത്യു, നാക് കോര്‍ഡിനേറ്റര്‍ ഡോ. ജോസ് ജെയിംസ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പ്രിന്‍സ് ജെ. മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

 

Related Articles

Back to top button
error: Content is protected !!