ChuttuvattomThodupuzha

ജാതി സെന്‍സസ് സംസ്ഥാന സര്‍ക്കാന്‍ നിലപാട് വ്യക്തമാക്കണം : കെപിഎംഎസ്

തൊടുപുഴ : ജാതി സെന്‍സസ് നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കെപിഎംഎസ്  സെക്രട്ടറിയേറ്റ് അംഗം സാബു കൃഷ്ണന്‍ ആവശ്യപ്പെട്ടു. കെപിഎംഎസ് തൊടുപുഴ യൂണിയന്‍ സമ്മേളനം തൊടുപുഴ ഒളമറ്റം കെവിഎംഎസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ ഇന്നും സമൂഹത്തിന്റെ പിന്നോക്കവസ്ഥയില്‍ ആണ്. ഇതിനൊരു മാറ്റത്തിനായി ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പിലാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതാണ്.

ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ രൂപീകരിച്ചിട്ടുള്ള ആക്ഷന്‍ കൗണ്‍സിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായി ശക്തമായ സമരപരിപാടികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് യൂണിയന്‍ പ്രസിഡന്റ് ഓമന വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി ശാന്ത കുഞ്ഞപ്പന്‍ വരവ് – ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. കെ.എ. പൊന്നപ്പന്‍ ,ശാന്തമ്മ ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 2024-25 വര്‍ഷത്തെ കെപിഎംഎസ് തൊടുപുഴ യൂണിയന്‍ ഭാരവാഹികളായി പ്രസിഡന്റ് – ഓമന വിജയകുമാര്‍ , സെക്രട്ടറി – പ്രകാശ് തങ്കപ്പന്‍ ,ഖജാന്‍ജി- ശാന്ത കുഞ്ഞപ്പന്‍, വൈസ് പ്രസിഡന്റുമാരായി- മിനി ഷാജി ,യു.റ്റി. കുഞ്ഞ് എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി ശാന്തമ്മ ശിവന്‍കുട്ടി , കെ.എ പൊന്നപ്പന്‍ എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ആഫീസര്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ശശി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!