ChuttuvattomThodupuzha

സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് : സംഘാടകസമിതി രൂപീകരിച്ചു

തൊടുപുഴ: കേരള സൈക്ലിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 20-ാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 10, 11 തീയതികളില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ കാളിയാര്‍ എസ്റ്റേറ്റ് റോഡില്‍ നടത്തുന്നു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ഡിവിഷന്‍ മെമ്പര്‍ ഇന്ദു സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, കേരള സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.എസ്. സുധീഷ്‌കുമാര്‍, സെക്രട്ടറി ബി. ജയപ്രസാദ്, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കാളിയാര്‍ എസ്റ്റേറ്റ് മാനേജര്‍ ഷിജോയി തോമസ് എന്നിവരാണ് രക്ഷാധികാരികള്‍.

പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. സുരേഷ്ബാബു ചെയര്‍മാനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു പ്രസന്നന്‍, ജര്‍ലി റോബി, ഷേര്‍ലി ആന്റണി, കേരള സൈക്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോര്‍ളി കുര്യന്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും തിരഞ്ഞെടുത്തു.

ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍ ജനറല്‍ കണ്‍വീനറും ഷെല്‍ബിന്‍ ജോസ്, കെ.എം. അസീസ് (കണ്‍വീനര്‍മാര്‍) എന്നിവരെയും വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാരായി പോള്‍സണ്‍ മാത്യു, കെ. വിനോദ്കുമാര്‍ (ടെക്നിക്കല്‍), ഷൈനി ബെന്നി, ഡോ. ബോബു ആന്റണി (ആരോഗ്യം), ഷൈനി സുനില്‍, ബിന്ദു ബിജോ (ഭക്ഷണം, താമസം), ഇഷാ സോണല്‍, അശ്വിന്‍ ഉണ്ണികൃഷ്ണന്‍ (സ്വീകരണം) എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!