സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് തൊടുപുഴയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/images-13-1.jpeg?resize=225%2C225&ssl=1?v=1635868855)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ജൂണിയര്‍, യൂത്ത്, സീനിയര്‍ ഇന്റര്‍ ക്ലബ്ബ് പുരുഷ – വനിതാ വിഭാഗത്തിലെ മത്സരങ്ങള്‍ 12 മുതല്‍ 14 വരെ തൊടുപുഴ ന്യൂമാന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. ആലോചനാ യോഗത്തില്‍ ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന് പ്രസിഡന്റ് എം.എന്‍. ബാബു അധ്യക്ഷത വഹിച്ചു. 12 ന് ഉച്ചക്കു ശേഷം മത്സരങ്ങള്‍ ആരംഭിച്ച് 14 ന് വൈകുന്നേരം മത്സരങ്ങള്‍ സമാപിക്കും. സ്വാഗത സംഘം രൂപീകരണ യോഗം അഞ്ചിന് വൈകുന്നേരം നാലിന് ന്യൂമാന്‍ കോളജ് ഹാളില്‍ ചേരും. ആലോചനാ യോഗത്തില്‍ സെക്രട്ടറി പി.ആര്. രതീഷ് കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ തോംസണ്‍ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ബര്‍സാര്‍ ഫാ.പോള്‍ കാരക്കൊമ്പില്‍, കായിക വിഭാഗം മേധാവി എബിന് വിത്സണ്, ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി എം.എസ്. പവനന്, മുനിസിപ്പല്‍ ഒളിമ്പിക്വേവ് ചെയര്മാന് പി.എസ്. ഭോഗീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)