ChuttuvattomThodupuzha

കാഞ്ഞിരമറ്റം ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ മഹോത്സവം:ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിലെ പുനപ്രതിഷ്ഠാമഹോത്സവത്തിന്റെയും   നവീകരിച്ച ശ്രീകോവില്‍ സമര്‍പ്പണത്തിന്റെയും ഭാഗമായി അലങ്കാരഗോപുരം, ആനപ്പന്തല്‍, ചുറ്റമ്പലം  തുടങ്ങി അനുബന്ധ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തി.കോയമ്പത്തൂരില്‍ നിന്നുള്ള ഗോപി, മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ പന്ത്രണ്ടോളം കലാകാരന്മാര്‍ മൂന്ന് മാസം കൊണ്ടാണ്   പെയിന്റിംഗ്,ചിത്രകല ജോലികള്‍ പൂര്‍ത്തിയാക്കുന്നത്.ഗോപുരത്തിലെ അലങ്കാരശില്‍പ്പങ്ങള്‍ തനത് ശില്‍പ്പചാരുതയ്ക്ക് ഒട്ടും കോട്ടം വരാതെയാണ് ആകര്‍ഷണീയമാക്കിയിരിക്കുന്നത്.ആനപ്പന്തലിന്റെ മുകള്‍ ഭാഗത്തെ ചിത്രരചന ആരെയും ആകര്‍ഷിക്കും.ക്ഷേത്രത്തില്‍ 14 മുതല്‍ 25 വരെയാണ് പുനപ്രതിഷ്ഠാ മഹോത്സവം . 22ന് രാവിലെ 8.15 നും 9.43 നും മധ്യേയുള്ള കുംഭം രാശി ശുഭമുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നിശ്ചയിച്ചിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!