ChuttuvattomThodupuzha

സമുദായ ആചാര്യന്‍ മന്നത്തു പത്മനാഭന്റെ 54-ാമത്‌ ചരമ ദിനം ആചരിച്ചു

തൊടുപുഴ : സമുദായ ആചാര്യന്‍ മന്നത്തു പത്മനാഭന്റെ 54-ാമത്‌ ചരമ ദിനം തൊടുപുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടുകൂടി സമുചിതമായി ആചരിച്ചു.  യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഭദ്രദീപം കൊളുത്തി പ്രതിജ്ഞ പുതുക്കി. രാമായണപാരായണം,നാരായണീയപാരായണം, നാമജപം, എന്നിവയോടുകൂടിയാണ് ചരമ ദിനം ആചരിച്ചത്. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, യൂണിയന്‍ ഭരണസമിതിഅംഗങ്ങള്‍, വനിതാ യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്യം നല്‍കി. യൂണിയന്‍ പ്രതിനിധികള്‍, കരയോഗം വനിതാസമാജം പ്രസിഡന്റ്,സെക്രട്ടറിമാര്‍,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. താലൂക്ക് യൂണിയന്റെ കീഴിലുള്ള 36 കരയോഗങ്ങളിലും രാവിലെ 9 മുതല്‍ പ്രാര്‍ത്ഥനകളും, പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!