ChuttuvattomCrimeThodupuzha

ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി

തൊടുപുഴ : നിരവധി മയക്കുമരുന്ന്, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബസുടമയെ അറസ്റ്റു ചെയ്ത് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി. തൊടുപുഴ ഇടവെട്ടി പാലാക്കണ്ടം സ്വദേശി നെല്ലിക്കല്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ (ഒടിയന്‍ -42) യാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ മാര്‍ട്ടിന്‍ തൊടുപുഴ മേഖലയിലെ മയക്കുമരുന്ന് കച്ചവടത്തിനു നേതൃത്വം നല്‍കി വരികയായിരുന്നു. അടിമാലിയില്‍ ഇയാള്‍ ഓടിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ച കേസില്‍ കോടതി ശിക്ഷിച്ചിരുന്നു.

ടൂറിസ്റ്റ് ബസുകളുടെയും സ്വകാര്യ ബസുകളുടെയും ഉടമയായ മാര്‍ട്ടിന്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളിലും പ്രതിയാണ്. ഒടിയന്‍ എന്ന പേരിലുള്ള ഇയാളുടെ വാഹനങ്ങളില്‍ വ്യാപകമായി മയക്കുമരുന്നും കഞ്ചാവും കടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന മാര്‍ട്ടിന്‍ കഞ്ചാവ് കച്ചവടത്തിലൂടെയാണ് പണം സമ്പാദിച്ച് ബസുടമയായതെന്നും പോലീസ് സൂചിപ്പിച്ചു. സി.ഐ മഹേഷ്‌കുമാര്‍, എസ്.ഐമാരായ ടി.എം ഷംസുദീന്‍, ഉണ്ണികൃഷ്ണന്‍, സി.പി.ഓ രാജേഷ്, ടോണി, മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!