AccidentMuttom

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; 2 പേര്‍ക്ക് പരിക്ക്

മുട്ടം : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5 ഓടെ മുട്ടം ശങ്കരപിള്ളിയിലാണ് അപകടമുണ്ടായത്. കട്ടപ്പന ഭാഗത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശി സിബിയും മറ്റ് നാലു പേരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹന യാത്രക്കാരായ സ്ത്രീക്കും കുട്ടിക്കും അപകടത്തില്‍ പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശങ്കരപ്പിള്ളി ഭാഗത്ത് നിരവധി വാഹനാപകടങ്ങളാണ് നിരന്തരം ഉണ്ടാകുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതായി ഇവിടെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. അവ വാഹനങ്ങള്‍ ഇടിച്ചും സാമൂഹ്യ വിരുദ്ധര്‍ എടുത്തു മാറ്റിയും നശിപ്പിച്ചു. ഇപ്പോള്‍ റോഡില്‍ സ്പീഡ് ബ്രേക്കര്‍ ഇല്ല. ഇതും വാഹനാപകടത്തിന് കാരണമാകുന്നുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!