AccidentKudayathoor

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറി; 2 പേര്‍ക്ക് പരിക്ക്

കുടയത്തൂര്‍: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറി 2 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 6ന് കുടയത്തൂര്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലാണ് അപകടം. മൂലമറ്റം ഭാഗത്തു നിന്നും വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍വശത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ ഹാരീസ്, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ 2 ഓട്ടോറിക്ഷകള്‍ തകര്‍ന്നു.സമീപത്തെ ഒരു പൊട്ടിക്കടയ്ക്കും തകരാര്‍ സംഭവിച്ചു .

 

 

 

 

Related Articles

Back to top button
error: Content is protected !!