AccidentThodupuzha

നിയന്ത്രണം വിട്ട കാർ ബാങ്കിനുളളിലേക്ക് ഇടിച്ചു കയറി

തൊടുപുഴ: നിയന്ത്രണം വിട്ട കാർ ബാങ്കിനുളളിലേക്ക് ഇടിച്ചു കയറി. തൊടുപുഴ – മൂലമറ്റം റോഡിലെ സിസിലിയ ബാറിന് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിനുള്ളിലേക്കാണ് കാർ ഇടിച്ച് കയറിയത്. ശനിയാഴ്ച്ച വൈകിട്ട് നാലരയോടെയാണ് അപകടം. റോഡിൻ്റെ വശത്തുള്ള സ്ഥാപനത്തിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബാങ്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ സമയം ഇതിന് സമീപം വിശ്രമിക്കുകയായിരുന്ന ലോട്ടറി
വില്‍പ്പനക്കാരന് കാറിടിച്ച് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേർന്നാണ് ബാങ്കിലേക്ക് പൂർണമായും കയറിയ കാർ പുറത്തെത്തിച്ചത്. ബാങ്ക് ജീവനക്കാർ ശബ്ദം കേട്ട് ഓടി മാറിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.

Related Articles

Back to top button
error: Content is protected !!