Moolammattam

അറക്കുളം അശോകകവലയിലെ കലുങ്ക് അപകടാവസ്ഥയില്‍

മൂലമറ്റം : സംസ്ഥാന പാതയിലെ കലുങ്ക് അപകടാവസ്ഥയിലായിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. എറണാകുളം തേക്കടി സംസ്ഥാന പാതയില്‍ അറക്കുളം അശോകകവലക്ക് സമീപം ജ്യോതി ഭവന്റെ മുമ്പിലുള്ള കലുങ്കാണ് അടി കല്ലുകള്‍ ഇളകി ഏതു സമയത്തും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലുള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൂലമറ്റം പവ്വര്‍ ഹൗസിന്റെ ആവശ്യത്തിന് വേണ്ടി നിര്‍മ്മിച്ച കലുങ്കിന് പിന്നീട് അറ്റകുറ്റപണികള്‍ ചെയ്തിട്ടില്ല. കലുങ്ക് തകര്‍ന്നാല്‍ ഇടുക്കി ഭാഗത്തേക്കും വാഗമണ്‍, മൂലമറ്റം, തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളിലേക്കും പോകുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും മൂന്നുങ്കവയല്‍ – കാഞ്ഞാര്‍ ഭാഗത്തു കൂടി സഞ്ചരിക്കേണ്ടി വരും. പവ്വര്‍ ഹൗസിലേക്ക് പോവേണ്ട ആവശ്യം വന്നാലും കാഞ്ഞാര്‍ ഭാഗത്തു കൂടി സഞ്ചരിക്കേണ്ടതായി വരും.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പവ്വര്‍ ഹൗസിന്റെയും ഇടുക്കി കുളമാവ് ഡാമുകളുടേയും ആവശ്യത്തിനായി നിര്‍മ്മിച്ച അറക്കുളം പന്ത്രണ്ടാം മൈലിലെ കലുങ്കും ഇടുക്കി റോഡിലെ പല കലുങ്കുകളും കാലപഴക്കം കൊണ്ടും മലവെള്ളമൊഴുകിയെത്തിയും അടിഭാഗം തകര്‍ന്ന നിലയിലാണുള്ളത്.എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ മൗനം പാലിക്കുകയാ ണെന്നും നടപടി സ്വീകരിക്കുന്നി ല്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
അടുത്ത മഴ കാലത്തോടെ പല കലുങ്കുകളും തകരുന്ന സ്ഥിതിയിലാണെന്നും ബന്ധപ്പെട്ട അധികൃതര്‍ ഇനിയെങ്കിലും പരിഹാര നടപടികള്‍ സ്വീകരിക്കണ മെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!