ChuttuvattomThodupuzha

നഗരസഭയില്‍ ഭിന്നശേഷിക്കാരുടെ വാര്‍ഡ്സഭ ചേര്‍ന്നു

തൊടുപുഴ: നഗരസഭയുടെ 2024-25-001 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ വാര്‍ഡ്സഭ ചേര്‍ന്നു. നഗരസഭാ കാര്യാലയത്തിലെ ഗ്രൗണ്ട് ഹാളില്‍ നടന്ന ഭിന്നശേഷി വാര്‍ഡ് സഭയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പത്മകുമാര്‍ആശംസകള്‍ അര്‍പ്പിച്ചു. ഭിന്നശേഷിക്കാരായ ആളുകളെ കൂടാതെ ഭിന്നശേഷിക്കാരുടെ കുടുംബാംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നഗരസഭ നടപ്പിലാക്കി വരുന്ന പദ്ധതികളെ സംബന്ധിച്ച് യോഗത്തില്‍ വിശദീകരിച്ചു. നടപ്പ് വര്‍ഷത്തെ പദ്ധതികളായ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കല്‍, ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിത്ത് സൈഡ് വില്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതാണെന്ന് ചെയര്‍മാര്‍ അറിയിച്ചു. പദ്ധതികളുടെ അര്‍ഹതാ മാനദണ്ഡങ്ങളെ സംബന്ധിച്ച് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു.റ്റി.കെ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ബഡ്സ് സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് സ്വയംതൊഴില്‍ നല്‍കുന്നതിനുളള പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു.

 

Related Articles

Back to top button
error: Content is protected !!