AccidentChuttuvattomThodupuzha

ടോറസ് ലോറിക്കടിയില്‍പ്പെട്ട കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

തൊടുപുഴ : ടോറസ് ലോറിക്കടിയില്‍പ്പെട്ട മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. സ്ഥിരം അപകട മേഖലയായ തൊടുപുഴ ന്യൂമാന്‍ കോളജ് ജംഗ്ഷനില്‍ ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം. കാഞ്ഞിരമറ്റം ജംഗ്ഷനില്‍ നിന്നാണ് ടോറസും സ്‌കൂട്ടറും വന്നത്. ന്യൂമാന്‍ കോളജ് ജംഗ്ഷനിലെ തിരക്കുമൂലം ഇവിടെ വാഹനങ്ങള്‍ കടന്നുപോകാനായി ടോറസ് നിര്‍ത്തി. ഇതിനിടെ ഇടതുവശത്തു കൂടി ടോറസിന് മുന്നിലേക്കു കടന്ന് കാരിക്കോട് റോഡിലേക്ക് പോകാനായി സ്‌കൂട്ടര്‍ യാത്രികര്‍ ശ്രമിച്ചു. എന്നാല്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുത്തത് ടോറസ് ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

മുന്നോട്ടെടുത്ത ലോറിയുടെ വലതു ഭാഗത്ത് തട്ടി സ്‌കൂട്ടര്‍ മറിയുകയും യാത്രക്കാരായ ദമ്പതികളും കുട്ടിയും റോഡിലേക്ക് വീഴുകയുമായിരുന്നു. വേഗത കുറവായിരുന്നതുകൊണ്ട് ടോറസ് ലോറി വേഗത്തില്‍ നിര്‍ത്താനായാതിനാല്‍ വന്‍ അപകടമൊഴിവായി. നിസാര പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിക്കടിയില്‍ കുടുങ്ങിക്കിടന്ന സ്‌കൂട്ടര്‍ പോലീസെത്തിയ ശേഷം സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ നീക്കി. സ്ഥിരം അപകട മേഖലയായ ന്യൂമാന്‍ കോളജ് ജംഗ്ഷനില്‍ ഡിവൈഡറുകളോ സ്പീഡ് ബ്രേക്കറോ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!