Thodupuzha

ജോയിന്റ് കൗണ്‍സില്‍ ആഹ്ളാദ പ്രകടനം നടത്തി

തൊടുപുഴ: കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായതില്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ ഓഫീസ് സമുച്ചയങ്ങളില്‍ ആഹ്ളാദപ്രകടനം നടത്തി. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍. ബിജുമോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.കെ. അനില്‍കുമാര്‍, തൊടുപുഴ മേഖലാ പ്രസിഡന്റ് എ.കെ. സുഭാഷ്, നിസാര്‍ പി.എച്ച്, ജാന്‍സി ജോണ്‍, ടിന്റോ സണ്ണി, വിനു പി. ജോസ്, ടൈറ്റസ് കെ. ജോസഫ്, രേണു തോമസ്, പ്രസീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പീരുമേട് മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ സെക്രട്ടറി വി.ആര്‍. ബീനാമോള്‍ ഉദ്ഘാടനം ചെയ്തു.
ഇടുക്കി കലക്ടറേറ്റില്‍ ജില്ലാ കമ്മിറ്റി അംഗം ഡി.കെ. സജിമോന്‍ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!