ChuttuvattomThodupuzha

കൊതുക് നിവാരണ യജ്ജ്ഞം പദ്ധതിക്ക് തുടക്കമായി

പെരുമ്പിള്ളിച്ചിറ: അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആന്റ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലും കുമാരമംഗലം പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കൊതുക് നിവാരണ യജ്ജ്ഞം പദ്ധതിക്ക് തുടക്കമായി. 2024 ജനുവരി മുതല്‍ ജൂണ്‍ വരെ നടത്തപ്പെടുന്ന പദ്ധതി കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജി.ഐ. സന്ധ്യ ബോധവത്കരണ ക്ലാസ് നയിച്ചു. കൊതുകുകള്‍ വഴി പകരുന്ന പകര്‍ച്ചവ്യാധികള്‍ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ കൊതുക് ബാറ്റ് വിതരണവും നടത്തി.

 

 

Related Articles

Back to top button
error: Content is protected !!